Connect with us

Kerala

കെ എം ബഷീർ സ്‌മാരക നവമാധ്യമ അവാർഡ് അഞ്ജന ശശിക്ക്

ഡിസംബര്‍ 28-ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പുരസ്‌കാരം വിതരണം ചെയ്യും.

Published

|

Last Updated

ആലപ്പുഴ | സംസ്ഥാന ശിശുക്ഷേമ സമിതി 2022 ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിന്റെ പേരിൽ സമിതി ഏർപ്പെടുത്തിയ പ്രഥമ നവമാധ്യമ പുരസ്കാരത്തിന് മാതൃ ഭൂമി കോഴിക്കോട് പിരിയോഡിക്കൽസ് ഡിവിഷനിലെ അഞ്ജന ശശി അർഹയായി.

വിഷാദം, പ്രണയ നൈരാശ്യം, പഠന പരാജയം, ഡിജിറ്റൽ ആസക്തി തുടങ്ങി കുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങളും പ്രതിവിധിയും പ്രതിപാതിക്കുന്ന അന്വേഷണ പരമ്പരക്കാണ് പുരസ്കാരം. മൂന്ന് ഭാഗങ്ങളുള്ള അന്വേഷണ പരമ്പര 2022 ആഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെയാണ് മാതൃഭൂമി ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.

കുട്ടികളെ സംബന്ധിച്ച മികച്ച ടെലിവിഷന്‍ പരിപാടിയ്ക്കുള്ള ശിശുക്ഷേമ സമിതിയുടെ പ്രത്യേക പുരസ്‌കാരം മാതൃഭൂമി ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ പി.ആര്യക്ക് ലഭിച്ചു.

ഡിസംബര്‍ 28-ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പുരസ്‌കാരം വിതരണം ചെയ്യും.

Latest