ലോക കേരള സഭാ സമ്മേളനം യു ഡി എഫ് ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെ വ്യവസായി എം എ യൂസുഫലിയോട് ഖേദം പ്രകടിപ്പിച്ച് ദുബൈ കെ എം സി സി പ്രസിഡന്റ് ഇബ്റാഹീം എളേറ്റില്‍. തങ്ങളുടെ ഒരു വ്യക്തി സാമൂഹിക മാധ്യമത്തില്‍ യൂസുഫലിയെ കുറിച്ച് നടത്തിയ പരാമര്‍ശം അദ്ദേഹത്തിനുണ്ടാക്കിയ പ്രയാസത്തില്‍ വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണെന്ന് കെ എം ഷാജിയുടെ പേരെടുത്തു പറയാതെ ഇബ്റാഹീം എളേറ്റില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക കേരള സഭയുടെ വേദിയില്‍ വെച്ച് തന്നെ നടത്തിയ പരാമര്‍ശം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
വീഡിയോ കാണാം…
---- facebook comment plugin here -----