Connect with us

k m shaji case

കെ എം ഷാജിയെ ഇന്നും ഇ ഡി ചോദ്യം ചെയ്യും

ഇന്നലെ 11 മണിക്കൂറാണ് ചോദ്യം ചെയ്തത്; ചോദ്യം ചെയ്യല്‍ സംബന്ധിച്ച് ഒന്നും പ്രതികരിക്കാതെ ഷാജി

Published

|

Last Updated

കോഴിക്കോട് |  പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യും. ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഇന്ന് വീണ്ടും ഹാജരാകന്‍ ആവശ്യപ്പെട്ട് വിട്ടയക്കുകയായിരുന്നു. ചോദ്ം ചെയ്യല്‍ സംബന്ധിച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെയാണ് ഷാജി ഇ ഡി ഓഫീസ് വിട്ടത്. എന്നാല്‍ ഷാജിക്ക് കുരുക്കാകുന്ന ചില തെളിവുകള്‍ ഇ ഡി ശേഖരിച്ച് കഴിഞ്ഞതായാണ് വിവരം.

2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. വിഷയത്തില്‍ നേരത്തേയും ഷാജിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സും ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

 

 

---- facebook comment plugin here -----

Latest