സര്‍ക്കാറിന്റെ തെറ്റായ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കാട്ടുനീതി പുലര്‍ത്താന്‍ അനുവദിക്കുകയില്ലന്ന് വിളിച്ചോതിയും സുന്നി പടയണിയുടെ ശക്തമായ പ്രതിഷേധത്തിനാണ് കേരളക്കര സാക്ഷ്യം വഹിച്ചത്. സർക്കാറിന്റെ കണ്ണു തുറക്കും വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് സുന്നി സംഘടനകൾ. അതിന്റെ സൂചന മാത്രമാണ് ഇന്ന് കലക്ട്രേറ്റുകൾക്ക് മുന്നിൽ കണ്ടത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോ ഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വീഡിയോ കാണാം