Connect with us

manama fire

തീനാളങ്ങള്‍ വിഴുങ്ങിയ മനാമ സൂഖില്‍ സഹായഹസ്തവുമായി കെ എം സി സി

വെള്ളവും ഭക്ഷണവും കെ എം സി സി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു

Published

|

Last Updated

മനാമ | തീനാളങ്ങള്‍ വിഴുങ്ങിയ മനാമ സൂഖിന് സഹായഹസ്തവുമായി നിമിഷനേരങ്ങള്‍ കൊണ്ട് കെ എം സി സി പ്രവര്‍ത്തകര്‍ സജ്ജമായി. മനാമ കെ എം സി സി ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

സൂഖിലെ ഷോപ്പുകള്‍ ഒഴിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ സഹായിച്ചു. കട മുറികളില്‍ നിന്ന് പുറത്തിറങ്ങേണ്ടി വന്നവര്‍ക്ക് കെ എം സി സി ഓഫീസില്‍ വിശ്രമവും താമസസൗകര്യവും ഭക്ഷണവും ഒരുക്കി. മനാമയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ സുരക്ഷാകാരണങ്ങളാല്‍ ഡിഫന്‍സ് വിഭാഗം അടച്ചിരുന്നു. ആ സ്ഥലങ്ങളിലെ കടമുറികളില്‍ ഉള്ള ആളുകള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും കെ എം സി സി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്തു. കെ എം സി സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ മനാമ സൂഖ് കെ എം സി സി ഭാരവാഹികള്‍ കെ എം സി സി പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Latest