Connect with us

ഒന്നര വര്‍ഷത്തോളം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കര്‍ഷക സമരം അന്തിമവിജയം കരസ്ഥമാക്കി പര്യവസാനിക്കുന്നു.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖമൂലം സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് സഹനസമരത്തിന്റെ പുതിയ ഏടുകള്‍ രചിച്ച ഇതിഹാസമാമുള്ള സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.

കൊടും തണുപ്പും കൊടും വേനലും കാറ്റും മഴയും കൂസാതെ സമരപ്പന്തലില്‍ കഴിഞ്ഞ കര്‍ഷക പോരാളികള്‍ ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങും.

വീഡിയോ കാണാം

Latest