Connect with us

Ongoing News

മുട്ടിന് പരിക്ക് ; മലയാളി താരം എം ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സില്‍ നിന്ന് പിന്മാറി

ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍

Published

|

Last Updated

പാലക്കാട് | പാരീസ് ഒളിംപിക്‌സില്‍ നിന്ന് മലയാളി താരം മുരളി ശ്രീശങ്കര്‍ പിന്മാറി. മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശ്രീശങ്കര്‍ ഒളിംപിക്‌സില്‍ നിന്ന് പിന്മാറിയത്. ജൂലൈയിലാണ് പാരീസ് ഒളിംപിക്‌സ് നടക്കുന്നത്. ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് ശ്രീശങ്കറിന് പരിക്കേറ്റത്. കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസത്തോളം വിശ്രമവും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സാമൂഹിക മാധ്യമത്തിലൂടെ താരം ഇക്കാര്യം സ്ഥിരീകരിച്ചു. കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ കഷ്ടപ്പെട്ടത് ഒളിംപിക്‌സില്‍ കളിക്കാനായിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് പിന്മാറുകയാണെന്നും താരം കുറിച്ചു.

ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 8.37 മീറ്റര്‍ ചാടിയതോടെയാണ് ശ്രീശങ്കറിന് ഒളിംപിക്സ് യോഗ്യത നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും ശ്രീശങ്കര്‍ സ്വന്തമാക്കിയിരുന്നു. പാരിസ് ഒളിംപിക്സില്‍ സുവര്‍ണ പ്രതീക്ഷ ഉണ്ടായിരുന്ന താരമാണ് ശ്രീശങ്കര്‍.തിരിച്ചടി അതിജീവിക്കുമെന്നും താരം വ്യക്തമാക്കി.