Health
അലോപ്പേഷ്യയെ കുറിച്ച് അറിയാം...
ഈ ലക്ഷണങ്ങൾ നിങ്ങളുടെ മുടികൊഴിച്ചിൽ കാണുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.
നമ്മൾ എല്ലാവരും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. അയ്യോ മുടി കൊഴിയുന്നു എന്ന് പരാതി പറയാത്ത ഒരാൾ പോലും നമുക്കിടയിൽ ഉണ്ടാകില്ല.മാറുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയും എല്ലാം ഇതിന് കാരണം ആകാറുണ്ട്.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കാര്യമാണ് അലോപേഷ്യ എന്ന മുടികൊഴിച്ചിൽ.
വട്ടത്തില്‍ മുടി നഷ്ടമാവുന്ന ഒരു രോഗാവസ്ഥയാണ് അലോപേഷ്യ ഏരിയേറ്റ എന്നത്. ഈ രോഗം ബാധിച്ചവരില്‍ മുടി വട്ടത്തില്‍ നഷ്ടപ്പെടുന്നതോടൊപ്പെ തന്നെ പാച്ചുകളായാണ് കൊഴിഞ്ഞ് പോവുന്നത്. എന്നാല്‍ ചിലരില്‍ ഈ രോഗാവസ്ഥക്ക് പിന്നീട് ചെറിയ തോതില്‍ മാറ്റമുണ്ടാവുന്നുണ്ട്. ചിലരില്‍ പൂര്‍ണമായും മുടി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. പൂര്‍ണമായും മുടി നഷ്ടപ്പെടുന്ന അവസ്ഥയെയാണ് അലോപേഷ്യ ടോട്ടാലസ് എന്ന് പറയുന്നത്. എന്നാല്‍ പിന്നീട് ഈ അവസ്ഥ ശരീരത്തിലേക്ക് വ്യാപിക്കുമ്പോഴാണ് അതിനെ അലോപേഷ്യ യൂണിവേഴ്‌സാലിസ് എന്ന് പറയുന്നത്.
ലക്ഷണങ്ങൾ
- അലോപ്പേഷ്യ ഏരിയറ്റ സാധാരണയായി ലക്ഷണം എന്നത് തലയോട്ടിയിൽ ഓവൽ അല്ലെങ്കിൽ വൃത്താകൃതിയിലുള്ള പാച്ചുകളിൽ പെട്ടെന്ന് മുടി കൊഴിച്ചിൽ ആരംഭിക്കുന്നു. പുരുഷന്മാരിൽ പുരികം, കൺപീലികൾ , താടി എന്നിവയുൾപ്പെടെ ഏത് ശരീരഭാഗത്തെയും ഇത് ബാധിക്കാം.
- നഗ്നമായ പാച്ചുകൾ സാധാരണയായി ചൊറിച്ചിലോ ചുവപ്പോ പാടുകളോ കാണിക്കുന്നില്ല.
ചില വ്യക്തികൾക്ക് മുടി കൊഴിയുന്നതിന് മുമ്പ് ഇക്കിളി, എരിച്ചിൽ അല്ലെങ്കിൽ ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നു. - സ്ത്രീകളിലെ അലോപ്പേഷ്യയിൽ സാധാരണയായി മുടി കനംകുറഞ്ഞതും വിഭജനം വിശാലമാക്കുന്നതും ബ്രെയ്‌ഡുകളുടെ വീതി കുറയ്ക്കുന്നതുമായി കാണാറുണ്ട്.
ഈ ലക്ഷണങ്ങൾ നിങ്ങളുടെ മുടികൊഴിച്ചിൽ കാണുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.