Editors Pick
മൃഗങ്ങളെ തിന്നുന്ന പക്ഷികളെ കുറിച്ച് അറിയാം
അപ്പോൾ നമ്മൾ ചുറ്റും കാണുന്ന കുഞ്ഞു കുരുവികളും ഓലഞ്ഞാലികളും മാത്രമല്ല അക്രമകാരികളായ വലിയ വലിയ പക്ഷികളും ഈ ഭൂലോകത്തുണ്ടെന്ന് മനസ്സിലായല്ലോ
എല്ലാ ആവാസ വ്യവസ്ഥയിലും വേട്ടക്കാരും ഇരകളും ഉണ്ടാകുമെന്ന് നമുക്കറിയാം. പക്ഷികളും അവരുടെ ആവാസവ്യവസ്ഥയിൽ വേട്ടക്കാരൻ എന്ന നിലയിൽ വലിയ ഒരു പങ്കുവഹിക്കുന്നുണ്ട് എന്നതാണ് സത്യം. മറ്റു മൃഗങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കാനും ഭൂമിയിലെ സന്തുലിതാവസ്ഥയ്ക്ക് വലിയ സംഭാവന നൽകാനും സഹായിക്കുന്നവ കൂടിയാണ് പക്ഷികൾ. എന്നാൽ മൃഗങ്ങളെ തിന്നുന്ന പക്ഷികളെ കുറിച്ച് കേട്ടിട്ടുണ്ടോ?
ഹാർപ്പി ഈഗിൾ
അമേരിക്കയിൽ കാണപ്പെടുന്ന ഒരു ശക്തമായ ഇരപിടിയൻ പക്ഷിയാണ് ഹാർപി ഈഗിൾ. കുരങ്ങുകൾ,ചെറിയ സസ്തനികൾ തുടങ്ങിയ മരങ്ങളിൽ വസിക്കുന്ന ജീവികളെ ഇത് പ്രാഥമികമായി വേട്ടയാടുന്നു.
ലാമർ ഗീയർ
താടിയുള്ള ഒരിനം കഴുകനാണിത്. താടിയുള്ള കഴുകൻ എന്നറിയപ്പെടുന്ന ലാമർ ഗിയർ പ്രധാനമായും ആഹാരം ആക്കുന്നത് മൃഗങ്ങളുടെയും മറ്റ് ജീവികളുടെയും എല്ലുകളാണ്
ആൻഡിയൻ കോണ്ടർ
ശവംതീനികളായ ഒരു വലിയ ഇനം കഴുകനാണിത്. ഇത് ചത്ത മൃഗങ്ങളെ ഭക്ഷിക്കുകയും ചീഞ്ഞഴുകിയ ഭാഗങ്ങൾ വൃത്തിയാക്കി ആവാസവ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു.
ആഫ്രിക്കൻ കിരീടം ഉള്ള കഴുകൻ
ആഫ്രിക്കയിൽ കാണപ്പെടുന്ന വലിയ ഇനം ഒരു ഇരപിടിയൻ പക്ഷിയാണിത് കുരങ്ങുകൾ, ചെറിയ ഉറുമ്പുകൾ, പക്ഷികൾ എന്നിവ ഉൾപ്പെടെ വിവിധ മൃഗങ്ങളെ ഇത് ഇരയാക്കുന്നു
ഗോൾഡൻ ഈഗിൾ
മുയലുകൾ അണ്ണാൻ മറ്റു പക്ഷികൾ എന്നിവ ഉൾപ്പെടെ വിവിധ മൃഗങ്ങളെ വേട്ടയാടുന്ന അഗ്രസീവായ ഒരു പക്ഷിയാണ് ഗോൾഡൻ ഈഗിൾ. ഇരപിടിയന്മാരിൽ തന്നെ വളരെ ശക്തിയുള്ളതും ഈ പക്ഷിക്കാണ്
ഫാൽക്കൺ
പ്രാവുകൾ ചെറിയ പക്ഷികൾ തുടങ്ങിയ ഇരകളെ പിടിക്കാൻ ഇവയുടെ മൂർച്ചയുള്ള കൊക്കുകൾ ഉപയോഗിച്ച് വല വിരിക്കുകയാണ് ഈ പക്ഷികൾ ചെയ്യുന്നത്. പ്രധാനമായും വായുവിൽ വച്ച് തന്നെയാണ് ഇവർ പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടുന്നത്.
അപ്പോൾ നമ്മൾ ചുറ്റും കാണുന്ന കുഞ്ഞു കുരുവികളും ഓലഞ്ഞാലികളും കളും മാത്രമല്ല അക്രമകാരികളായ വലിയ വലിയ പക്ഷികളും ഈ ഭൂലോകത്തുണ്ടെന്ന് മനസ്സിലായല്ലോ.