Connect with us

Editors Pick

രക്തദാഹികളായ വാമ്പയർ ഫിഞ്ചുകളെ കുറിച്ച് അറിയാം...

മൂർച്ചയുള്ള കൊക്കുകൾ ഉള്ള ഇവ ഗ്രൗണ്ട് ഫിഞ്ച് എന്നറിയപ്പെടുന്ന കിളികളുടെ ഉപജാതിയാണ്.

Published

|

Last Updated

ഭൂമിയിൽ വസിക്കുന്ന ചെറിയ ഒരു പക്ഷിയാണ് വാമ്പയർ ഫിഞ്ച്. എന്താണ് ഈ പക്ഷിക്ക് ഇങ്ങനെയൊരു പേര് വരാൻ കാരണമെന്ന് ചിന്തിക്കുന്നുണ്ടാകും അല്ലേ! യഥാർത്ഥത്തിൽ ഒരു വാമ്പയർ തന്നെയാണ് ഈ പക്ഷി. മറ്റ് പക്ഷികളുടെ രക്തം കുടിക്കുന്ന ശീലമുണ്ട് ഈ കിളിക്ക്. അതുകൊണ്ടുതന്നെ ഇതിനെ രക്തദാഹിയായ പക്ഷി എന്നുകൂടി വിളിക്കാം. വടക്കേ അറ്റത്തുള്ള ദ്വീപുകളായ ഗാലപ്പഗോസ് വോൾഫ് ഡാർവിൻ എന്നിവയിലാണ് ഈ ഫിഞ്ചുകൾ കാണപ്പെടുന്നത്.

മൂർച്ചയുള്ള കൊക്കുകൾ ഉള്ള ഇവ ഗ്രൗണ്ട് ഫിഞ്ച് എന്നറിയപ്പെടുന്ന കിളികളുടെ ഉപജാതിയാണ്. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് രക്തം കുടിക്കുന്ന ശീലമുണ്ട്. ചില ഇനം വലിയ കിളികളുടെ രക്തമാണ് ഇവ കുടിക്കുന്നത്. ഭക്ഷണത്തിന് ക്ഷാമം ഉള്ളപ്പോൾ ഇവരുടെ പ്രധാന ഭക്ഷ്യ മാർഗ്ഗവും ഇതുതന്നെ. വാമ്പയർ ഫിഞ്ചുകൾ മറ്റ് കിളികളുടെ കൂടുകളിൽ കയറി അവയുടെ ശരീരത്തിന്റെ അടിഭാഗത്ത് കൊത്തുകയും നാവുകൊണ്ട് രക്തം ഊറ്റി കുടിക്കുകയും ചെയ്തു വേട്ടയാടുന്നു .

വാമ്പയർ ഫിഞ്ചുകൾക്ക് ചാര,കറുപ്പ് എന്നീ നിറങ്ങൾ ആണുള്ളത്. ചെറുതും തിളങ്ങുന്നതുമായ കറുത്ത കണ്ണുകളും മൂർച്ചയുള്ള ഇളം ഓറഞ്ച് നിറത്തിലുള്ള കൊക്കുമാണ് ഇവയ്ക്കുള്ളത്. കാണാൻ അല്പം ചെറുതാണെങ്കിലും രക്തദാഹിയായ ഒരു പക്ഷി തന്നെയാണ് ഇത്. നീളമുള്ള കൂർത്ത കൊക്കാണ് ഇവരുടെ ആയുധം. എന്നാൽ അത്ഭുതപ്പെടുത്തും വിധം വാമ്പയർ ഫിഞ്ചുകൾ ഒരു ഇണ മാത്രമുള്ളവരാണ്.

നമ്മൾ കാണാത്ത പ്രദേശങ്ങളിലാണ് ഇവ ജീവിക്കുന്നത് എങ്കിലും പക്ഷികൾക്കിടയിൽ തന്നെ അവരുടെ ചോരകുടിച്ച് ജീവിക്കുന്ന പക്ഷികൾ കൂടിയുണ്ടെന്ന് അറിയുന്നത് കൗതുകകരമാണ്.

Latest