Editors Pick
വിദ്യാർത്ഥികളുടെ സമയം കൊല്ലുന്ന ഈ കെണികളെക്കുറിച്ച് അറിയാം
വിദ്യാർത്ഥികളുടെ സമയം കളയുന്നതിൽ മുഖ്യപ്രതിസ്ഥാനത്ത് നിൽക്കുന്നത് സോഷ്യൽ മീഡിയയാണ്.

പരീക്ഷയൊക്കെ അടുത്ത് വരികയാണ്. ഇനി സമയം ഒട്ടും പോരെന്ന തോന്നലിന്റെ നേരമാണ്. മോഡൽ പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷകളും ഒക്കെയായി തിരക്കോട് തിരക്ക് തന്നെ. എന്നാൽ നിങ്ങളറിയാതെ നിങ്ങളുടെ സമയത്തെ കൊല്ലുന്ന ചില കാര്യങ്ങളുണ്ട്. വിദ്യാർത്ഥി ജീവിതത്തിലെ ഏറ്റവും വലിയ കെണികളും അവ തന്നെ. അവ ഏതൊക്കെയെന്ന് നോക്കാം.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം
വിദ്യാർത്ഥികളുടെ സമയം കളയുന്നതിൽ മുഖ്യപ്രതിസ്ഥാനത്ത് നിൽക്കുന്നത് സോഷ്യൽ മീഡിയയാണ്. പഠനത്തിനു വേണ്ടി ഫോണെടുത്താൽ പോലും ഒന്നും രണ്ടും മണിക്കൂറുകളോളം റിൽസുകളും മറ്റും സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യുന്നവരാണ് വിദ്യാർഥികൾ.
കാര്യങ്ങൾ നീട്ടിവെക്കുക
നേരത്തെ നീട്ടിവെച്ച കാര്യങ്ങളും നിങ്ങളുടെ സമയത്തെ കുറിച്ച് കുറ്റബോധം ഉണ്ടാക്കുന്ന ഒരു ഘടകമാണ്. ഇങ്ങനെ മുൻപ് നീട്ടിവെച്ച കാര്യങ്ങൾ ചെയ്യാനുള്ളത് കൊണ്ട് തന്നെ ഇപ്പോഴുള്ള ജോലികൾ വീണ്ടും വൈകാൻ അത് കാരണമാകുന്നു. അങ്ങനെ നിങ്ങളുടെ സമയവും നഷ്ടമാകുന്നു.
ഓൺലൈൻ ഗെയിം
ഹോംവർക്ക് ചെയ്യാനിരിക്കുമ്പോൾ അല്ലെങ്കിൽ പരീക്ഷയ്ക്ക് പഠിക്കാനിരിക്കുമ്പോൾ ഒരു സഹായത്തിനായി ഫോൺ നോക്കുമ്പോഴാണ് ഓൺലൈൻ ഗെയിമിങ്ങുകളുടെ പ്രലോഭനം ഉണ്ടാകുന്നത്. ഇതിൽ ഒരുപാട് സമയം ചിലവഴിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത കുട്ടികളും ധാരാളം ഉണ്ട്.
കൗമാര പ്രശ്നങ്ങൾ
കൗമാരക്കാരിലെ നാടകീയതയും മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും വിദ്യാർത്ഥികളുടെ ഊർജ്ജവും സമയവും നഷ്ടപ്പെടുത്തുന്ന കാര്യമാണ്.
അമിത പാർട്ടികൾ
അമിതമായി ആഘോഷ പരിപാടികളിലും പാർട്ടികളിലും പങ്കെടുക്കുന്നത് പിന്നീട് ഹാങ്ങ് ഓവറിലേക്കും അക്കാദമിക്ക് ഉത്തരവാദിത്വങ്ങൾ നഷ്ടപ്പെടുന്നതിലേക്കും നയിക്കാം.
അപ്പോൾ ഇനി പരീക്ഷാക്കാലമാണ്. നമ്മൾ എന്തിനുവേണ്ടി കാത്തിരുന്നാലും പരീക്ഷ നമുക്ക് വേണ്ടി കാത്തിരിക്കില്ല. അതുകൊണ്ട് തന്നെ സമയം കൃത്യമായി വിനിയോഗിച്ച് ഫലപ്രദമായി പരീക്ഷയ്ക്ക് തയ്യാറെടുത്തോളൂ.