Connect with us

Career Education

അറിയാം അസീം പ്രേംജിയെ

ഏറ്റവും ഉയർന്ന സ്‌കോളർഷിപ്പുകളാണ് യൂനിവേഴ്‌സിറ്റി നൽകുന്നത്. പഠനം, താമസം, ഭക്ഷണം ഉൾപ്പെടെ എല്ലാം സൗജന്യമാണ്.

Published

|

Last Updated

രാജ്യത്തെ ലിബറിൽ ആർട്‌സ് പഠനത്തിന് പ്രശസ്തിയാർജിച്ച പ്രൈവറ്റ് യൂനിവേഴ്‌സിറ്റിയാണ് അസീം പ്രേംജി. ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ധാരാളം മലയാളി വിദ്യാർഥികൾ പഠിക്കുന്ന ഒരു യൂനിവേഴ്‌സിറ്റി കൂടിയാണ്. ഗ്രാമപ്രദേശങ്ങളിൽ നിന്നും അവികസിത പ്രദേശങ്ങളിൽ നിന്നും വരുന്ന സാമൂഹിക പ്രതിപത്തിയുള്ള വിദ്യാർഥികൾക്ക് പ്രത്യേകം വൈയ്‌റ്റേജ് നൽകി സ്ഥാപനം വ്യത്യസ്തമായ മോഡലാണ് കാഴ്ചവെക്കുന്നത്.
ഇത്തരം വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കുള്ള സ്‌കോളർഷിപ്പും യൂനിവേഴ്‌സിറ്റി നൽകുന്നുണ്ട്. ക്യാമ്പസിലെ പകുതിയിലധികം വിദ്യാർഥികളും സ്‌കോളർഷിപ്പോടെയാണ് ഇവിടെ പഠിക്കുന്നത്. ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് പ്രസിദ്ധിയാർജിച്ച ഈ സ്ഥാപനത്തിലെ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്‌മെന്റ് വാല്യൂ ഉണ്ട്. തിയറിയും പ്രാക്ടിക്കലും കമ്പെയ്ൻ ചെയ്ത കരിക്കുലമാണ് ഇവിടെ. എല്ലാ കോഴ്‌സുകൾക്കും നിർബന്ധിത ഫീൽഡ് വർക്കുളുമുണ്ട്.

കോഴ്‌സുകൾ
ബിരുദം സോഷ്യൽ സയൻസ് വിഭാഗത്തിൽ ബി എ ഇക്കണോമിക്‌സ്, സോഷ്യൽ സയൻസ് എന്നീ കോഴ്‌സുകളും സയൻസ് വിഭാഗത്തിൽ ബി എസ് സി മാത്‍‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ കോഴ്‌സുകളും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ബി എ ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി എന്നീ കോഴ്‌സുകളും നൽകിവരുന്നു. യു ജി കോഴ്‌സുകൾക്ക് മാർച്ച് ഒമ്പത് വരെ അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ ഒമ്പതിനാണ് പ്രവേശന പരീക്ഷ.
ബിരുദാനന്തര തലത്തിൽ എം എ എജ്യുക്കേഷൻ, ഡെവലപ്‌മെന്റ്, ഇകണോമിക്‌സ്, പബ്ലിക് ഹെൽത്ത്, എൽ എൽ എം എന്നീ കോഴ്‌സുകളും നൽകിവരുന്നു. പുറമേ നാല് വർഷത്തെ ഇന്റഗ്രേറ്റഡ് ബി എസ് ഇ ബി എഡും യൂനിവേഴ്‌സിറ്റി നൽകുന്നു. ഫെബ്രുവരി 12 വരെ അപേക്ഷിക്കാം. മാർച്ച് 12 നാണ് പ്രവേശന പരീക്ഷ.

ഡിപ്ലോമ കോഴ്‌സുകൾ
ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി, ഡിപ്ലോമ ഇൻ ഏർളി ചൈൽഡ് എജ്യൂക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡെവലപ്‌മെന്റ് ലീഡർഷിപ്പ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റിസർച്ച് ഫോർ സോഷ്യൽ ആക്ഷൻ, ഡിപ്ലോമ ഇൻക്ലൂസീവ് എജ്യൂക്കേഷൻ തുടങ്ങിയ ഓൺലൈൻ ഡിപ്ലോമ കോഴ്‌സുകൾ നിലവിലുണ്ട്.

അധ്യാപകർ, സോഷ്യൽ വർക്കേഴ്‌സ്, സ്‌പെഷ്യൽ എജ്യൂക്കേഷൻ അധ്യാപകർ, കൗൺസിലേഴ്‌സ്, സ്ഥാപന മേധാവികൾ എന്നിവരെ ലക്ഷ്യം വെച്ചുള്ള ഈ കോഴ്‌സുകളിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
എജ്യുക്കേഷൻ, ഡെവലപ്‌മെന്റ്, പോളിസി ആൻഡ് ഗവേണൻസ് എന്നീ വിഭാഗങ്ങളിലായി 150പ്പരം ഹ്രസ്വകാല കോഴ്‌സുകളും യൂനിവേഴ്‌സിറ്റി നൽകുന്നുണ്ട്. അധ്യാപകർ, സോഷ്യൽ വർക്കേഴ്‌സ്, പ്രൊഫഷനലുകൾ തുടങ്ങിയവർക്ക് വളരെയധികം ഫലപ്രദമാണ് ഇത്തരം ഹ്രസ്വകാല കോഴ്‌സുകൾ.

സ്‌കോളർഷിപ്പുകൾ
ഏറ്റവും ഉയർന്ന സ്‌കോളർഷിപ്പുകളാണ് യൂനിവേഴ്‌സിറ്റി നൽകുന്നത്. വാർഷിക വരുമാനം നാല് ലക്ഷത്തിന് താഴെയുള്ളവർക്ക് പഠനം, താമസം, ഭക്ഷണം ഉൾപ്പെടെ എല്ലാം സൗജന്യമാണ്. പി ജി വിദ്യാർഥികൾക്ക് വാർഷിക വരുമാനം രണ്ട് ലക്ഷത്തിന് താഴെ മതി.
എട്ട് ലക്ഷം വരെയുളളവർക്ക് 75 ശതമാനം സ്‌കോളർഷിപ്പ് ലഭിക്കും. 15 ലക്ഷം വരെ വരുമാനമുള്ളവർക്കും സ്‌കോളർഷിപ്പുണ്ട്. മികച്ച വിദ്യാർഥി അധ്യാപക സൗഹൃദ ക്യാമ്പസാണ് എ പി യു. പരീക്ഷക്ക് പകരം വ്യത്യസ്ത അസസ്‌മെന്റുകളാണ് പിന്തുടരുന്നത്. മികച്ച സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ഇവിടെ പഠനത്തോടെപ്പം വ്യത്യസ്ത മേഖലയിൽ ഓപൺ കോഴ്‌സ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. വിവരങ്ങൾക്ക് www.azimpremjiuniversity.edu.in

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234

---- facebook comment plugin here -----

Latest