National
ലോക്‌സഭ സ്പീക്കറെ ഇന്നറിയാം; മത്സരത്തിനൊരുങ്ങി പ്രതിപക്ഷം
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ലയും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും
ന്യൂഡല്‍ഹി | ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ലയും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ എം പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
സഭയിൽ എൻ.ഡി.എക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാൽ ഓം ബിർല സ്പീക്കർ ആകാനാണ് സാധ്യത. 50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്. 1952, 1967,1976 വര്‍ഷങ്ങളിലാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി ഇന്ത്യ സഖ്യം തിരഞ്ഞെടുത്തു. പ്രതിപക്ഷത്തെ അവഗണിച്ച് മോദിക്ക് ഭരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.