DRUGS
കൊച്ചി ലഹരിവേട്ട: കടലില്‍ മുക്കിയ ലഹരി ശേഖരം കണ്ടെത്താൻ നാവിക സേന പരിശോധന തുടരുന്നു
പാക്കിസ്ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിൻ്റെതാണെന്ന് സംശയം.

കൊച്ചി | കൊച്ചി തീരത്തിന് സമീപം പാക്കിസ്ഥാൻ കപ്പലിൽ നടത്തിയ വൻ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് കടലില്‍ മുക്കിയ ലഹരിമരുന്ന് ശേഖരം കണ്ടെത്താൻ നാവികസേനയുടെ പരിശോധന തുടരുന്നു. മുങ്ങിയ മാഫിയ സംഘാംഗങ്ങളെ കണ്ടെത്താനും പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. 15,000 കോടി രൂപ മൂല്യമുള്ള മെത്താംഫെറ്റമിൻ ലഹരിമരുന്നാണ് പിടികൂടിയത്.
ലഹരി വസ്തുക്കൾ പാക്കിസ്ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിൻ്റെതാണെന്ന് സംശയം. രഹസ്യവിവരത്തെ തുടർന്നാണ് നാവികസേനയും നർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ സി ബി) അറബിക്കടലിൽ തിരച്ചിൽ നടത്തിയത്. പാക്കിസ്ഥാനിലെ മൂന്ന് മരുന്ന് ലാബുകളിലാണ് ഇവ നിർമിച്ചത്. പിടികൂടിയ പെട്ടികളിൽ മൂന്ന് തരത്തിലുള്ള പാക് മുദ്രകളാണ് രേഖപ്പെടുത്തിയത്. ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിൽ വിദഗ്ധമായാണ് പായ്ക്ക് ചെയ്തത്.