Connect with us

From the print

കൊച്ചി- ദുബൈ കപ്പൽ സർവീസ്; രണ്ട് ഏജൻസികളെ തിരഞ്ഞെടുത്തു

കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളുമായും വിദേശതുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസം രംഗത്തും പ്രവർത്തനം ആരംഭിക്കും

Published

|

Last Updated

കൊച്ചി | കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് യാത്രാ കപ്പൽ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി. ഇതിനായി രണ്ട് ഏജൻസികളെ തിരഞ്ഞെടുത്തുവെന്ന് സഹകരണ തുറമുഖം മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളുമായും വിദേശതുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസം രംഗത്തും പ്രവർത്തനം ആരംഭിക്കും. 12 കോടി രൂപയുടെ പ്രവർത്തനമാകും ആദ്യഘട്ടത്തിലെന്നും മന്ത്രി പറഞ്ഞു.

കേരള- ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി നേരത്തേ കേരള മാരിടൈം ബോർഡ് കൊച്ചിയിൽ ചർച്ച നടത്തിയിരുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് വിമാനയാത്രാക്കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗൾഫിൽനിന്ന് മൂന്നോ നാലോ ദിവസംകൊണ്ട് വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ എത്താവുന്നവിധം സർവീസ് ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 1,200 പേരെയെങ്കിലും ഉൾക്കൊള്ളുന്ന വിധത്തിലുള്ള കപ്പലുകളാണ് പരിഗണിക്കുന്നത്. പദ്ധതി നടപ്പായാൽ അവധിക്കാലത്ത് കുടുംബസമേതം ഗൾഫിലേക്കുള്ള യാത്രക്കാർ, മെഡിക്കൽ ടൂറിസത്തിന് കേരളത്തിലേക്കെത്തുന്ന വിദേശികൾ അടക്കമുള്ളവർക്ക് കുറഞ്ഞനിരക്കിൽ യാത്രക്ക് അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ. ഇതിനോടൊപ്പം ബേപ്പൂർ, അഴീക്കൽ അടക്കമുള്ള തുറമുഖങ്ങളുടെ നവീകരണവും പരിഗണനയിലാണ്. നിലവിൽ ഈ തുറമുഖങ്ങളിൽ വലിയ കപ്പലുകൾക്ക് നങ്കൂരമിടാനാകില്ല.

Latest