Connect with us

Kerala

പുതുവത്സരാഘോഷത്തില്‍ കോളടിച്ച് കൊച്ചി മെട്രോ; ഒറ്റദിനം യാത്ര ചെയ്തത് 1.30 ലക്ഷം പേര്‍

ഡിസംബറില്‍ യാത്ര ചെയ്തവരുടെ എണ്ണം റെക്കോര്‍ഡിലെത്തി

Published

|

Last Updated

 

കൊച്ചി | പുതുവത്സരാഘോഷത്തില്‍ കോളടിച്ചത് കൊച്ചി മെട്രോക്ക്. ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലരി വരെ യാത്ര ചെയ്തവര്‍ 1.30 ലക്ഷം പേര്‍. ഇതോടെ ഡിസംബറില്‍ യാത്ര ചെയ്തവരുടെ എണ്ണം റെക്കോര്‍ഡിലെത്തി. 32,35,027 പേരാണ് യാത്ര ചെയ്തത്.

ഡിസംബറില്‍ യാത്രാ ടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685ഉം വരുമാനം 92,46,9402ഉം ആയിരുന്നു. ജൂലൈ മുതല്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാരെ നേടുന്ന മെട്രോ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭവും ഉണ്ടാക്കുന്നുണ്ട്.

2023 സാമ്പത്തിക വര്‍ഷം 5.35 കോടിയായിരുന്ന പ്രവര്‍ത്തന ലാഭം 2024 സാമ്പത്തിക വര്‍ഷം 22.94 കോടി രൂപയായാണ് വര്‍ധിച്ചത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലെത്തിക്കാനാണ് 2025ല്‍ ലക്ഷ്യമിടുന്നതെന്ന് കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പറഞ്ഞു.

 

Latest