Connect with us

Kochi metro

കൊച്ചി മെട്രോ: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍

മെട്രോ റെയില്‍ രണ്ടാം ഘട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ നാഴികക്കല്ലാകും.

Published

|

Last Updated

തിരുവനന്തപുരം | കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയത്. 11.17 കിലോ മീറ്റര്‍ ദൂരത്തിലുള്ള പദ്ധതിക്ക് 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയുടെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി സെപ്തംബര്‍ ഒന്നിന് നിര്‍വഹിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. മെട്രോ റെയില്‍ രണ്ടാം ഘട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ നാഴികക്കല്ലാകും. കൊച്ചി നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനൊപ്പം ഐ ടി പ്രൊഫഷണലുകള്‍ക്കും യുവ തലമുറയ്ക്കും ഏറെ ഉപകാരപ്പെടുന്ന പദ്ധതി കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest