Kochi metro
തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ
ബുധനാഴ്ച മുതല്‍ ഫ്‌ലെക്‌സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ മെട്രോ തീരുമാനിച്ചു
കൊച്ചി | തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ. യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മുതല്‍ ഫ്‌ലെക്‌സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ മെട്രോ തീരുമാനിച്ചു. ഫ്‌ലെക്‌സി ഫെയര്‍ സിസ്റ്റത്തില്‍, തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 6 മുതല്‍ 8 മണി വരെയും രാത്രി 8 മുതല്‍ 10:50 വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്ര നിരക്കിന്റെ 50 % ഡിസ്‌കൗണ്ട് ഉണ്ടാകും.
കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യു ആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.