Connect with us

Ongoing News

കൊച്ചി മെട്രോ ട്രെയിനില്‍ ഗ്രാഫിറ്റി ചെയ്ത സംഭവം: നാല് വിദേശികള്‍ അറസ്റ്റില്‍

ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലുക്ക, സാഷ, ഡാനിയല്‍, പൗളോ എന്നിവരെയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ഗാന്ധിനഗര്‍ | മെട്രോയിലെ മുട്ടം യാഡില്‍ ഗ്രാഫിറ്റി ചെയ്തവരെന്ന് സംശയിക്കുന്നവര്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലുക്ക, സാഷ, ഡാനിയല്‍, പൗളോ എന്നിവരെയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വിവരം ലഭിച്ചതോടെ കേരള പോലീസ് അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. മെട്രോ സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോയത്.

ഗുജറാത്ത് മെട്രോയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യും മുമ്പ് പെയിന്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. ഡല്‍ഹി, മുംബൈ, ജയ്പുര്‍ എന്നിവിടങ്ങളിലും സമാന സംഭവമുണ്ടായതായി വിവരമുണ്ട്.

റെയില്‍ ഹൂണ്‍സ് എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘം ഒരുമിച്ച് യാത്ര ചെയ്താണ് ട്രെയിനുകളില്‍ ഗ്രാഫിറ്റി ചെയ്യുന്നത്. ഗുജറാത്ത് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. റെയില്‍വേ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലകളില്‍ കടന്ന് ഇവര്‍ക്ക് എങ്ങനെ കൃത്യത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞുവെന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്.

 

 

Latest