Connect with us

KOCHI

2100ൽ കൊച്ചി കടലിനടിയിലാകുമെന്ന് പഠന റിപ്പോര്‍ട്ട്

അത്യുഷ്ണത്തെ തുടര്‍ന്ന് കടലിലെ ജല നിരപ്പ് പ്രതിവര്‍ഷം 0.27 ശതമാനം ഉയരുകയാണ്. ഇത് കടല്‍ കയറ്റത്തിനും ക്ഷോഭത്തിനും ഇടയാക്കും

Published

|

Last Updated

മട്ടാഞ്ചേരി | കൊച്ചിയുള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ 2100ഓടെ കടലിനടിയിലാകുമെന്ന് പഠന റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന കടല്‍ കയറ്റത്തില്‍ കൊച്ചിയും മുങ്ങുമെന്നാണ് മുന്നറിയിപ്പ്.

അത്യുഷ്ണത്തെ തുടര്‍ന്ന് കടലിലെ ജല നിരപ്പ് പ്രതിവര്‍ഷം 0.27 ശതമാനം ഉയരുകയാണ്. ഇത് കടല്‍ കയറ്റത്തിനും ക്ഷോഭത്തിനും ഇടയാക്കും. ഈ പ്രതിഭാസം നഗരങ്ങളെ കടലിനടിയിലാക്കും. അറബിക്കടലിന്റെ തീരങ്ങളില്‍ നാലും ഇന്ത്യന്‍ മഹാ സമുദ്ര തീരങ്ങളില്‍ രണ്ടും നഗരങ്ങളാണ് പട്ടികയിലുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠന സംഘമായ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ച് (ഐ പി സി സി )യുടെ റിപ്പോര്‍ട്ടിലാണ് കൊച്ചി ഉള്‍പ്പെടെ കടലെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ആഗോള താപനത്തിന്റെ പ്രതിഫലനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വനവത്കരണവും , പ്രതിരോധ പദ്ധതിയും പ്രവര്‍ത്തനങ്ങളും നടത്തണമെന്നും ഐ പി സി സി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിലെ മുംബൈ നഗരവും പട്ടികയിലുണ്ട്. രാജ്യത്തെ പ്രധാന വാണിജ്യ നഗരിയായ മുംബൈയുടെ പകുതിയിലെറെയും കടലെടുക്കും. വന്‍ കെട്ടിടങ്ങളുടെ തകര്‍ച്ചക്ക് ഇതിടയാക്കും. ഗുജറാത്തിലെ ഭാവ്‌നഗറാണ് പട്ടികയിലെ മറ്റൊരു നഗരം. കടലില്‍ 2.07 അടി ജലനിരപ്പിന്റെ ഉയര്‍ച്ച നഗരത്തെ കടലെടുക്കാനിടയാക്കും.

വിശാഖപട്ടണമാണ് മറ്റൊരു നഗരം. 1.77 അടി കടല്‍ ജലനിരപ്പുയരുന്നത് വിശാഖപട്ടണത്തിന് ഭീഷണിയാണ്. കര്‍ണാടകയിലെ മംഗലാപുരമാണ് കടലെടുക്കുന്ന നഗര പട്ടികയില്‍ മറ്റൊന്ന്.
കടലില്‍ 1.87 അടി ജലനിരപ്പ് മംഗലാപുരത്തെ കടല്‍ കയറ്റത്തിനിടയാക്കും. തമിഴ്‌നാട്ടിലെ ചെന്നൈയും ഭീഷണിയിലാണ്.

Latest