Connect with us

Kerala

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു

ഏപില്‍ 27ന് ഈ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ രാവിലെ 8 മുതല്‍ 11 മണി വരെയും വൈകിട്ട് നാല് മുതല്‍ 7 മണി വരെയുമായിരുന്നു സര്‍വ്വീസുകള്‍.

Published

|

Last Updated

കൊച്ചി| സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ . വൈറ്റില-കാക്കനാട് റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഏപില്‍ 27ന് ഈ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ രാവിലെ 8 മുതല്‍ 11 മണി വരെയും വൈകിട്ട് നാല് മുതല്‍ 7 മണി വരെയുമായിരുന്നു സര്‍വ്വീസുകള്‍.

എന്നാല്‍ നിലവില്‍ ഈ റൂട്ടില്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ ഭാഗത്തേക്കും ഇന്‍ഫോപാര്‍ക്കിലേക്കും കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്ന് ഫീഡര്‍ ബസും ഫീഡര്‍ ഓട്ടോയും ലഭ്യമാണ്. രാവിലെ 07:45 മുതല്‍ ഉച്ചക്ക് 01:40 വരെ എട്ട് സര്‍വീസുകളും വൈകീട്ട് 03:15 മുതല്‍ രാത്രി 07:40 വരെ ആറ് സര്‍വീസുകളുമാണ് വൈറ്റിലയില്‍ നിന്നും പുതിയ സര്‍വ്വീസുകള്‍ നടത്തുക. നടത്തുക.

 

Latest