Connect with us

Eranakulam

12 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷം പിന്നിട്ട് കൊച്ചി വാട്ടർ മെട്രോ

കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്ക് നന്ദി രേഖപ്പെടുത്തി വാട്ടർ മെട്രോ അധികൃതർ

Published

|

Last Updated

കൊച്ചി | സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. പന്ത്രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം 5 മണി വരെ 1,06,528 ആളുകളാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്.
കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്കാകെ വാട്ടർ മെട്രോ അധികൃതർ നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ വാട്ടർമെട്രോ രാജ്യത്തിന്റെ വണ്ടർ മെട്രോ ആയിരിക്കുകയാണ്. നിലവിൽ ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില- കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. എത്രയും പെട്ടെന്നുതന്നെ കൂടുതൽ റൂട്ടുകളിൽ കൂടുതൽ ബോട്ടുകൾ ഇറക്കി സർവീസ് ആരംഭിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

Latest