Connect with us

Kerala

കൊച്ചുവേളി-മംഗളുരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് സെപ്തംബര്‍ 28വരെ നീട്ടി

യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നടപടി

Published

|

Last Updated

തിരുവനന്തപുരം |  കൊച്ചുവേളി-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് സെപ്തംബര്‍ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നടപടി. വ്യാഴം, ശനി ദിവസങ്ങളില്‍ (06041) രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8 മണിക്ക് കൊച്ചുവേളിയിലെത്തും.

വെള്ളി, ഞായര്‍ ദിവസങ്ങളില്‍ (06042) വൈകിട്ട് 6.40നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7 ന് മംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.

 

Latest