Connect with us

Kerala

കൊടകര കുഴല്‍പ്പണ കേസ്: പ്രതികളെ വീണ്ടും ചോദ്യം ചെയ്തു തുടങ്ങി

തുകയുടെ ഉറവിടം കൂടി ലക്ഷ്യമിട്ടാണ് തുടരന്വേഷണം.

Published

|

Last Updated

തൃശ്ശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നു. പ്രതി ബാബു, ബാബുവിന്റെ ഭാര്യ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ 22 പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് നേരത്തെ പോലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കവര്‍ച്ചാ പണത്തിലെ രണ്ട് കോടി രൂപ ഇനിയും കണ്ടെത്താനായിട്ടില്ല. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ തുകയുടെ ഉറവിടം കൂടി ലക്ഷ്യമിട്ടാണ് തുടരന്വേഷണം.

കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധര്‍മ്മരാജന്‍ ഇത് തന്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബി ജെ പി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

 

Latest