Kerala
കൊടകര കുഴല്‍പ്പണ കേസ്: ഇ ഡി തിരൂര്‍ സതീഷിന്റെ മൊഴി അവഗണിച്ചു
കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ബി ജെ പി നേതാക്കളടങ്ങിയ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്നുള്ള വിരങ്ങളാണ് തിരൂര്‍ സതീഷ് പങ്കുവെച്ചത്

കൊച്ചി | കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് ബി ജെ പിയെ കുറ്റവിമുക്തമാക്കി ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പോലീസ് അന്ന് തന്നെ ഇഡിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതിവകുപ്പിനും റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് കത്ത് നല്‍കിയിരുന്നു. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ബി ജെ പി നേതാക്കളടങ്ങിയ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്നുള്ള വിരങ്ങളാണ് തിരൂര്‍ സതീഷ് പങ്കുവെച്ചത്.
എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം എത്തിച്ചത് ബി ജെ പിക്ക് അല്ലെന്ന് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇ ഡി തള്ളി. കേസില്‍ ആകെ 23 പ്രതികളാണുള്ളത്. കലൂര്‍ പി എം എല്‍ എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.