Connect with us

Kerala

കൊടകര കുഴല്‍പ്പണക്കേസ്; തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

ബി ജെ പി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചാക്കുകെട്ടുകളില്‍ ആറരക്കോടി രൂപ എത്തിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍

Published

|

Last Updated

തൃശൂര്‍ | കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ ഇന്ന് രഹസ്യമൊഴിയായി രേഖപ്പെടുത്തും. ബി ജെ പി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചാക്കുകെട്ടുകളില്‍ ആറരക്കോടി രൂപ എത്തിച്ചു എന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍.

അന്വേഷണസംഘം നേരത്തെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് വൈകുന്നേരം നാല് മണിക്ക് മൊഴി രേഖപ്പെടുത്തുക. ഉപതിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലായിരുന്നു തിരൂര്‍ സതീഷ് നടത്തിയത്.

2021 ഏപ്രില്‍ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് തൃശൂരിലെ ബി ജെ പി ജില്ലാകമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജന്‍ നാല് ചാക്കുകളിലായി ആറുകോടി കുഴല്‍പ്പണം എത്തിച്ചെന്നും ധര്‍മ്മരാജന്‍ ബി ജെ പി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

 

Latest