Connect with us

Kerala

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം

തിരൂര്‍ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും.

Published

|

Last Updated

തിരുവനന്തപുരം | കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തിരൂര്‍ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും.

പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും. മുഖ്യമന്ത്രി-ഡി ജി പി ചര്‍ച്ചയിലാണ് തീരുമാനം.

അതേസമയം, തുടരന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഇത് സി പി എം-ബി ജെ പി ഡീലിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ എന്തെങ്കിലും ചെയ്‌തെന്നു വരുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും സതീശന്‍ പ്രതികരിച്ചു.

Latest