Connect with us

Kerala

കൊടകര കുഴല്‍പ്പണക്കേസ്; ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

കേസില്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്.

Published

|

Last Updated

കൊച്ചി| കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണത്തില്‍ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി. ഇ ഡി അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ കൊടകര കേസിലെ അന്‍പതാം സാക്ഷിയായ സന്തോഷ് നല്‍കിയ ഹരജിയിലാണ് നടപടി. കേസില്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്.

കേസിലെ എതിര്‍കക്ഷികളായ ഇന്‍കം ടാക്‌സ് വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇഡി അന്വേഷണം കാര്യക്ഷമമല്ല. അന്വേഷണസംഘത്തില്‍ നിന്ന് മെല്ലെപ്പോക്കുണ്ടായിട്ടുണ്ട് എന്നും ഹരജിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാന്‍ എട്ടംഗ പുതിയ സംഘത്തെ നിയോഗിച്ചത്. കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് കേസില്‍ മേല്‍നോട്ടം വഹിക്കും. പഴയ അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലുള്ളത്.

 

 

Latest