Kerala
കൊടകര കുഴൽപ്പണ കേസ്: അന്വേഷണം അവസാനഘട്ടത്തിലാണെന്ന് ഇഡി ഹെെക്കോടതിയില്‍
കുറ്റപത്രം ഉടൻ നല്‍കും
കൊച്ചി | കൊടകര കള്ളപ്പണ്ണ ഇടപാട് കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടന്‍ നല്‍കുമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടതോടെ ഹരജി പരിഗണിക്കുന്നത് മാറ്റി. മൂന്നാഴ്ച സാവകാശമാണ് കോടതി അനുവദിച്ചത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍നിന്ന് ബിജെപിക്കുവേണ്ടി കേരളത്തില്‍ കള്ളപ്പണം എത്തിച്ചതായാണ് കേസ്.പണം തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ നിന്നും കൊള്ളയടിച്ചതിനെ തുടര്‍ന്ന് ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. എന്നാല്‍ കണക്കില്‍പെടാത്ത 3.5കോടി രൂപ കൊള്ളയടിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പ് സമയത്ത് മുന്‍ ബിജെപി ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ് പ്രധാനപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നുവെന്നും അതിന് മുന്‍പ് ബിജെപി ഓഫീസില്‍ 9 കോടി രൂപ എത്തിച്ചുവെന്നുമായിരുന്നു തിരൂര്‍ സതീഷ് പറഞ്ഞത്.ഇതിന് പിന്നാലെയായിരുന്നു കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് പുനരന്വേഷണം ആരംഭിക്കുന്നത്.കേസ് ഏറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇഡി റിപ്പോര്‍ട് സമര്‍പ്പിക്കാത്തത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുളളവരെ രക്ഷിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു ആരോപണം.