Connect with us

Kerala

കൊടകര കുഴല്‍പ്പണ വിവാദം; വെളിപ്പെടുത്തലിന് പിന്നില്‍ ശോഭ സുരേന്ദ്രനല്ല: കെ സുരേന്ദ്രന്‍

.ശോഭ സുരേന്ദ്രന്റെ പേരുപറഞ്ഞ് കുളം കലക്കിയവര്‍ക്ക് കടുത്ത നിരാശയുണ്ടാകും

Published

|

Last Updated

പാലക്കാട്  | കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍ തരിമ്പുപോലും വിശ്വസിക്കില്ലെന്നും അവര്‍ക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശോഭാ സുരേന്ദ്രനെ മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയാണ്. .ശോഭ സുരേന്ദ്രന്റെ പേരുപറഞ്ഞ് കുളം കലക്കിയവര്‍ക്ക് കടുത്ത നിരാശയുണ്ടാകും. ബിജെപി നേതാക്കളുടെ പേരു പറഞ്ഞ് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമമെങ്കില്‍, ആധികാരികമായി പറയുന്നു, കേരള ബിജെപി ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ടു പോകുന്നത്. ആരെയും തമ്മില്‍ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നീക്കം വെച്ചു പൊറുപ്പിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി ഒരു മാധ്യമത്തേയും ചാനലുകളേയും വിലക്കിയിട്ടില്ല..ആംബുലന്‍സ് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ ആശയപാപ്പരത്തവും ഭീരുത്വവുമാണ്. വളരെ പരിഹാസ്യമായ നിലപാടാണ് സര്‍ക്കാരിന്റേത്. സുരേഷ് ഗോപിയുടെ ഒരു രോമം തൊടാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരംവട്ടം ശ്രമിച്ചാലും സാധിക്കില്ല. ബിജെപി ഈ വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ധര്‍മ്മരാജന്റെ മൊഴിപ്പകര്‍പ്പ് 2021 ല്‍ വന്നതാണ്. അതൊക്കെ ഇപ്പോള്‍ എടുത്ത് അലക്കുന്നതെന്തിനാണ്. അമിത് ഷായെ കണ്ടില്ലേ. ആ പ്രശ്നം എന്റെ കയ്യില്‍ നിന്നും പോയില്ലേ. അമിത് ഷായുടെ കോര്‍ട്ടിലേക്ക് പന്തു പോയപ്പോള്‍ പിന്നെ സുരേന്ദ്രനോട് എന്തിനാണ് ചോദിക്കുന്നത്

ബിജെപിയില്‍ നിന്നും ആരും തന്നെ പാര്‍ട്ടിയില്‍ നിന്നും പോകില്ലെന്ന് സന്ദീപ് വാര്യയുടെ വിഷയം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന് സന്ദീപ് വാര്യര്‍ എത്തും. ഇതിന്റെ പേരില്‍ ആരും പായസം കുടിച്ച് പഞ്ചസാര കൂട്ടേണ്ട.

. പാരിസ്ഥിതിക പ്രശ്നവും ടെക്നിക്കല്‍ ഫീസിബിലിറ്റി പ്രശ്നവും പരിഹരിച്ചാല്‍ കെ റെയില്‍ അനുവദിക്കാമെന്നാണ്. എന്നാല്‍ ഇതു രണ്ടും വലിയ പ്രശ്നങ്ങളാണ്.ഗോവിന്ദന്റെ അപ്പക്കച്ചവടം സില്‍വര്‍ ലൈനില്‍ നടക്കില്ല. ഇതിനു നൂറ്റൊന്നു ശതമാനം ഗ്യാരണ്ടിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു