Connect with us

Kerala

കോടമ്പുഴ ദാറുൽ മആരിഫ് തൈസീര്‍ കോണ്‍ഫറന്‍സ് നാളെ

ലോകപ്രശസ്ത തഫ്‌സീര്‍ ഗ്രന്ഥമായ തഫ്‌സീറുല്‍ ജലാലൈനിക്ക് ഖലമുല്‍ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാര്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥാവലി തൈസീറുല്‍ ജലാലൈനിയുടെ സമർപ്പണവും നാളെ.

Published

|

Last Updated

വാദീ ഇര്‍ഫാന്‍ (ഫറോക്ക്) | സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക കേന്ദ്രമായ കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്ലാമിക് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍മആരിഫ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച തൈസീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥാവലിയുടെ മുപ്പതാം വാള്യത്തിന്റെ പ്രകാശനവും 30 വാള്യങ്ങളുടെ സമര്‍പ്പണവും നാളെ ഞായറാഴ്ച വൈകുന്നേരം 6.30ന് കോടമ്പുഴ വാദി ഇര്‍ഫാനില്‍ നടക്കും. ലോകപ്രശസ്ത തഫ്‌സീര്‍ ഗ്രന്ഥമായ തഫ്‌സീറുല്‍ ജലാലൈനിക്ക് ഖലമുല്‍ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാര്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥാവലിയാണ് തൈസീറുല്‍ ജലാലൈനി.

31 വാള്യങ്ങള്‍, 14200 പേജുകള്‍, ആയത്തുകള്‍ക്ക് സന്ദര്‍ഭം, അവതരണ പാശ്ചാത്തലം, സുപ്രധാന വ്യാകരണം, പദാര്‍ത്ഥം, ആശയം, സൂചിതകഥകള്‍, ആവശ്യമായ ചര്‍ച്ചകള്‍, ഓരോ പോയിന്റിനും അതത് പേജുകളില്‍ തന്നെ മാര്‍ജിനുകളില്‍ ആധികാരിക അവലംബങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്നതാണ് തൈസീറുല്‍ ജലാലൈനി. ഈ ഗ്രന്ഥാവലിയിലെ ഓരോ ഭാഗവും കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പണ്ഡിതന്മാര്‍ അവതാരിക എഴുതി ആശീര്‍വദിച്ചിട്ടുണ്ട്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണി വേഴ്‌സിറ്റിയിലെ പ്രമുഖ പണ്ഡിതനായ ശൈഖ് അലി ജുമുഅ, യു.എ.ഇയിലെ പ്രശസ്ത പ്രമുഖ പണ്ഡിതനായ ശൈഖ് ബസ്സാം, വെല്ലൂര്‍ ബാഖിയാത്ത് അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ ഹസ്രത്ത് അബ്ദുല്‍ ഹമീദ് ബാഖവി, മുറാദാബാദ് നഈമിയ കോളേജ് പ്രിന്‍സിപ്പാള്‍ ശൈഖ് മുഹമ്മദ് അയ്യൂബ് നഈമി, ബഗ്ദാദിലെ ഇമാമുല്‍ അഅ്‌ളം കോളേജിലെ പ്രമുഖ പണ്ഡിതനായ ഡോ. മുസ്തഫ സല്‍മാന്‍ അഹമ്മദ് അസ്സാമുറാഈ, കര്‍ണാടക ദാറുല്‍ ഇര്‍ഷാദ് കോളേജ് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, കേരളത്തിലെ പണ്ഡിത നേതാക്കളായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ , റഈസുല്‍ ഉലമ ഇ.സുലൈമാന്‍ മുസ്ലിയാര്‍, സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ്, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, മുഹിയുസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാസര്‍ഗോഡ് ജാമിയ സഅദിയ്യ പ്രിന്‍സിപ്പാള്‍ അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, പേരോട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവര്‍ അവരില്‍ ചിലരാണ്.

കോടമ്പുഴ ബാവ മുസ്‍ലിയാർ

തൈസീര്‍ കോണ്‍ഫറന്‍സ് സമസ്ത അധ്യക്ഷന്‍ റഈസുല്‍ ഉലമ ഈ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോടമ്പുഴ ബാവ മുസ്‍ലിയാര്‍ അഭ്യര്‍ത്ഥന പ്രഭാഷണം നടത്തും. തൈസീര്‍ മുപ്പതാം വാള്യത്തിന്റെ പ്രകാശനം മുഹിയുസ്സുന്ന പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കും. ബദറു സാദാത്ത് സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി മപ്പത് വാള്യങ്ങളുടെ സമര്‍പ്പണവും പ്രഭാഷണവും നടത്തും.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോക്ടര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ത്വാഹ അസ്സഖാഫി കുറ്റ്യാടി, പി.എസ്.കെ. മൊയ്തു ബാഖവി മാടവന,കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി,സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി,ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ പ്രസംഗിക്കും. അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കട്ടിപ്പാറ, വി. പി.എം ഫൈസി വില്ല്യാപള്ളി, അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്, അബൂഹനീഫല്‍ ഫൈസി തെന്നല, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, ത്വാഹാ മുസ്‌ലിയാര്‍ കായംകുളം, അബ്ദുനാസര്‍ അഹ്‌സനി ഒളവട്ടൂര്‍, അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരുത്തിപ്പാറ, ഡോ. അബ്ദു നാസര്‍ (ക്രസന്റെ് ഹോസ്പിറ്റല്‍), ഡോ. മുഹമ്മദ് ഹനീഫ (ശിഫ ഹോസ്പിറ്റല്‍ കല്ലമ്പാറ), ഡോ. ഹംസ കോയ (നാഷണല്‍ ഹോസ്പിറ്റല്‍ കോഴിക്കോട്), അബ്ദുറഹ്മാന്‍ ഹാജി, കുറ്റൂര്‍, അബ്ദുല്‍ കരീം ഹാജി, ചാലിയം, അബ്ദുല്‍നാസര്‍ ഹാജി സ്‌ട്രോംങ്‌ലൈറ്റ്, അബൂബക്കര്‍ ഹാജി, ചെറുവണ്ണൂര്‍, പി.എ.കെ മുഴപ്പാല, ഹുസൈന്‍ നീബാരി ഓമശ്ശേരി എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് 4 30ന് മഹ്‌ളറ റഹ്മാനിയ്യ ത്രൈമാസ ദിക്‌റ് ഹല്‍ഖ 149-ാം മജ്‌ലിസ് നടക്കും. ദിക്‌റ് മജ്‌ലിസിന് അബ്ദു മുസ് ലിയര്‍ താനാളൂര്‍ നേതൃത്വം നല്‍കും. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് പൂക്കോയ കരുവന്‍തിരുവത്തി, സയ്യിദ് സ്വാലിഹ് ജിഫ്രി കോഴിക്കോട്, സയ്യിദ് മുല്ലക്കോയ കൊളശ്ശേരി, സയ്യിദ് മഷ്ഹൂര്‍ മുല്ലക്കോയ കൊയിലാണ്ടി, മുഹമ്മദ് അഹ്‌സനി പകര, അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, കൗസര്‍ സഖാഫി പന്നൂര്‍, അബ്ദുല്‍ അസീസ് ബാഖവി തിനൂര്‍,എ. കെ. സി അബ്ദുല്‍ അസീസ് ബാഖവി ആക്കോട്, നൗഫല്‍ ശാമില്‍ ഇര്‍ഫാനി കോടമ്പുഴ എന്നിവര്‍ സബന്ധിക്കും.

പി എസ് കെ മൊയ്തു ബാഖവി മാടവന, സയ്യിദ് ആബിദ് കോയ അഹ്സനി വേങ്ങര, അബ്ദുൽ കരീം ശാമിൽ ഇർഫാനി കോടമ്പുഴ, അഹ്മദ് കുട്ടി മാസ്റ്റർ പരുത്തിപ്പാറ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.