Connect with us

Kerala

കൊടി സുനിക്ക് ജയിലില്‍ മര്‍ദനം, ആശുപത്രിയില്‍

വിയ്യൂര്‍ ജയിലിനുള്ളില്‍ ജീവനക്കാര്‍ മര്‍ദിച്ചെന്നാണ് പരാതി.

Published

|

Last Updated

വിയ്യൂര്‍ | ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് ജയിലില്‍ മര്‍ദനം. വിയ്യൂര്‍ ജയിലിനുള്ളില്‍ ജീവനക്കാര്‍ മര്‍ദിച്ചെന്നാണ് പരാതി.

ഉറങ്ങിക്കിടക്കുമ്പോള്‍ മുളകുപൊടിയെറിഞ്ഞ ശേഷം മര്‍ദിച്ചുവെന്നാണ് സുനിയുടെ കുടുംബത്തിന്റെ ആരോപണം. പരുക്കേറ്റ സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ജയില്‍ ജീവനക്കാരെ കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ സംഘം ചേര്‍ന്ന് ജയില്‍ ജീവനക്കാരെ ആയുധങ്ങളുമായി ആക്രമിച്ചിരുന്നു. ഇതില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവനക്കാരെ ആക്രമിച്ചതിനു പിന്നാലെ തടവുകാര്‍ ജയില്‍ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

Latest