Connect with us

Kerala

കോടിയേരിയുടെ മൃതദേഹം ഇന്നെത്തും; സംസ്‌കാരം നാളെ

വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് മൂന്ന് മുതല്‍ മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

|

Last Updated

തിരുവനന്തപുരം | സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് കണ്ണൂര്‍ പയ്യാമ്പലത്ത്. കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ഇന്ന് രാവിലെ 10.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. 11.40ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. കോടിയേരിയുടെ ഭാര്യ വിനോദിനി, മകന്‍ ബിനോയ്, ഭാര്യ റെനീറ്റ എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കും. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും.

മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലെത്തിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നിര്‍ത്തും. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.

ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ 10 മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. കോടിയേരിയുടെ വേര്‍പാടില്‍ അനുശോചിച്ച് നാളെ തലശ്ശേരി, കണ്ണൂര്‍, ധര്‍മ്മടം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും.

 

 

 

Latest