Connect with us

Kerala

മുസ്ലിം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ച് കോടിയേരി; ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചുവെന്നും വിമര്‍ശം

വിഭജന കാലത്തെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ ചാമ്പ്യന്‍മാരായി ഇന്നത്തെ ലീഗ് നേതാക്കള്‍ മാറി

Published

|

Last Updated

തിരുവനന്തപുരം | മുസ്ലിംലീഗിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗിനെ മുഹമ്മദലി ജിന്നയുടെ ലീഗുമായാണ് കോടിയേരി ഉപമിച്ചത്. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം.ഇന്ത്യാ വിഭജന കാലത്തെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ ചാമ്പ്യന്‍മാരായി ഇന്നത്തെ ലീഗ് നേതാക്കള്‍ മാറിയെന്ന് കോടിയേരി പറഞ്ഞു. അതിനാലാണ് ലീഗ് മുഖ്യമന്ത്രിയുടെ അച്ഛന് പറയുന്നതും കുടുംബത്തെ അവഹേളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യാവിഭജനത്തിന് നിലകൊണ്ട മുസ്ലീംലീഗിന്റെ വഴി തീവ്രവര്‍ഗീയതയുടേത് ആയിരുന്നു. അന്നത്തെ അക്രമ ശൈലി ഇപ്പോള്‍ കേരളത്തില്‍ മുസ്ലിംലീഗ് പ്രയോഗിക്കുന്നു. കോഴിക്കോട്ടെ പ്രകോപനപരമായ റാലിയില്‍ പച്ച വര്‍ഗീയത വിളമ്പിയത് ഇതിന്റെ തെളിവാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗില്‍ പ്രവേശിച്ചു. എല്‍ ഡി എഫ് ഭരണം ഉള്ളതുകൊണ്ട് ആണ് നാട് വര്‍ഗീയ ലഹളയിലേക്ക് വീഴാതിരുന്നത് എന്നും കോടിയേരിയുടെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

 

Latest