Connect with us

republic day tableau

റിപ്പബ്ലിക് ദിന ഫ്‌ളോട്ടില്‍ കേരളത്തെ ഒഴിവാക്കിയതിനെതിരെ കോടിയേരി

കേരളത്തെ ഒഴിവാക്കിയത് ശ്രീനാരായണ ഗുരുവിനെ ഫ്‌ളോട്ടില്‍ ഉള്‍പ്പെടുത്തിയതിനാല്‍; പിന്നില്‍ സംഘ്പരിവാര്‍ അജന്‍ഡ

Published

|

Last Updated

തിരുവനന്തപുരം | റിപ്പബ്ലിക് ദിന ഫ്‌ളോട്ടില്‍ കേരളത്തെ ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ ഒഴിവാക്കിയത് ശ്രീനാരായണ ഗുരുവിനെ ഫ്‌ളോട്ടില്‍ ഉള്‍പ്പെടുത്തിയതിനാലാണെന്നും തീരുമാനത്തിന് പിന്നില്‍ സംഘ പരിവാര്‍ അജന്‍ഡയാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശം. ശീ നാരായണ ദര്‍ശനവും സംഘ പരിവാര്‍ രാഷ്ട്രീയവും ഏച്ചുകെട്ടിയാലും പൊരുത്തപ്പെടാത്തവയാണെന്നും കോടിയേരി പറഞ്ഞു.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍ നിന്നുള്ള നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കാലികപ്രസക്തവും സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം സൂചിപ്പിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

 

Latest