Connect with us

cpim party conference

പോപ്പിനെ കാണാന്‍ പോയവര്‍ ക്രൈസ്തവ ദേവാലയങ്ങളെ ആക്രമിക്കുന്നെന്ന് കോടിയേരി

'ക്രിസ്മസ് ദിവസം ഇന്ത്യയില്‍ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമിക്കപ്പെട്ടു'

Published

|

Last Updated

കൊല്ലം | ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആര്‍ എസ് എസ് ആസൂത്രിതമായി ചെയ്തതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ക്രിസ്മസ് ദിവസം ഇന്ത്യയില്‍ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമിക്കപ്പെട്ടു. രാജ്യത്തിന്റെ 12 സംസ്ഥാനങ്ങളിലാണ് അക്രമമുണ്ടായത്. ഇത് ആര്‍ എസ് എസ് ആസൂത്രണം ചെയതതാണ്. പോപ്പിനെ കാണാന്‍ പോയ ബി ജെ പിക്കാരാണ് ഇപ്പോള്‍ ക്രൈസ്തവരെ ആക്രമിക്കുന്നതും കോടിയേരി ചൂണ്ടിക്കാട്ടി.

ആര്‍ എസ് എസിന്റെ ആഭ്യന്തര ശത്രുക്കള്‍ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണ്. അവര്‍ സ്വപ്‌നം കാണുന്നത് ഇവര്‍ മൂന്നുകൂട്ടരും ഇല്ലാത്ത ഇന്ത്യയാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന ബിജെപി വാദം കള്ളത്തരമാണെന്നും കോടിയേരി പറഞ്ഞു.

പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറിയെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. കൊല്ലം സി പി എം ജില്ലാ സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

Latest