Connect with us

student fight

കൊടുവള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്

കരുവന്‍പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും വിദ്യാര്‍ഥികളാണ് ചുണ്ടപ്പുറത്ത് ഏറ്റുമുട്ടിയത്

Published

|

Last Updated

കോഴിക്കോട്|  കൊടുവള്ളിയില്‍ പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍തികള്‍ നടുറോഡില്‍ ഏറ്റമുട്ടി. കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഏറ്റമുട്ടിയത്. രണ്ട് സ്‌കൂളുകളുടേയും സമീപത്തുള്ള ചുണ്ടപ്പുറത്തുവെച്ചാണ് ഏറ്റുമുട്ടിയത്. നടുറോഡില്‍ പരസ്പരം അടിച്ച ഇവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതും വടികൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.

പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘര്‍ഷവുമാണ് പ്ലസ് വണ്‍ പരീക്ഷക്ക് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഏറ്റുമുട്ടലായി മാറിയതെന്നാണ് വിവരം. ആരും പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

 

 

 

Latest