Connect with us

Ongoing News

വിമര്‍ശകരുടെ വായടപ്പിച്ച് അര്‍ധസെഞ്ച്വറിയും റെക്കോർഡുമായി കോലി

ടി 20യില്‍ ഒരു കളിമുറ്റത്ത് 3,000 റണ്‍സ് നേടിന്ന ആദ്യ താരമെന്ന റെക്കോര്‍ഡും കോലിക്ക്

Published

|

Last Updated

ബെംഗളൂരു | രാജസ്ഥാനെതിരായ കഴിഞ്ഞ  മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായതിനെ തുടര്‍ന്ന് എയറിലായ വീരാട് കോലിക്ക് മിന്നുന്ന അര്‍ധ സെഞ്ച്വറി. 37 ബോളില്‍ 54 റണ്‍സെടുത്താണ് കോലി വിമര്‍ശകരുടെ വായടപ്പിച്ചത്.

അതോടൊപ്പം, ടി 20 മത്സരങ്ങളില്‍ ഒരു കളിമുറ്റത്ത് 3,000 റണ്‍സ് നേടിന്ന ആദ്യ താരമെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് വീരാട് തന്റെ റെക്കോര്‍ഡ് പ്രകടനം നടത്തിയത്.

നാല് അര്‍ധ സെഞ്ച്വറിയുമായി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ് കോലി. എന്നാല്‍, ടീമിനെ വിജയത്തിലെത്തിക്കാന്‍ കോലിക്ക് കഴിഞ്ഞില്ല. ആന്ദ്രെ റസല്‍ എറിഞ്ഞ 13ാം ഓവറില്‍ വെങ്കിടേഷ് അയ്യരുടെ കൈയില്‍ കുരുങ്ങി അഞ്ചാമനായാണ് കോലി പുറത്തായത്.

Siraj Live sub editor 9744663849