Connect with us

rohit- kohli

കോലി നിര്‍ത്തിയിടത്തുനിന്നും തുടങ്ങും; ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നും ആവശ്യമില്ലെന്നും രോഹിത്

അന്നത്തെ ടീമില്‍ നിന്നും ആളുകള്‍ ചില കാര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അത് തുടരാന്‍ തന്നെയാണ് തന്റെ നേതൃത്വത്തിലും ടീം ശ്രമിക്കുക

Published

|

Last Updated

അഹമദാബാദ് | കാര്യങ്ങള്‍ ലളിതമാക്കാനും ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി നിര്‍ത്തിയിടത്തുന്നിന്നും ടീമിനെ മുന്നോട് നയിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. നേരത്തെ കോലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ആദ്യം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഏകദിന ക്യാപ്റ്റന്‍സിയും ഒഴിയാന്‍ തീരുമാനം എടുക്കുകയായിരുന്നു. ഈ ഒഴിവിലേക്കായിരുന്നു ഇന്ത്യന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി രോഹിത് എത്തിയത്.

കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ താന്‍ വൈസ് ക്യാപ്റ്റനായിരുന്നു. അന്നത്തെ ടീമില്‍ നിന്നും ആളുകള്‍ ചില കാര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അത് തുടരാന്‍ തന്നെയാണ് തന്റെ നേതൃത്വത്തിലും ടീം ശ്രമിക്കുക. കാര്യമായി മാറ്റങ്ങളുടെ ആവശ്യമൊന്നും ടീമിലില്ല. തങ്ങളുടെ ഉത്തരവാദിത്വം ഓരോ ടീം അംഗങ്ങളും മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് പറഞ്ഞു.

---- facebook comment plugin here -----

Latest