Connect with us

asia cup

കോലി തകര്‍ത്താടി; 182 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

44 ബോളില്‍ നിന്നാണ് കോലി പുറത്താകാതെ 60 റണ്‍സെടുത്തത്.

Published

|

Last Updated

ദുബൈ | ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 182 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ഏഷ്യാകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന വിരാട് കോലി അര്‍ധ സെഞ്ചുറി നേടി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.

ഓപണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 28 വീതം റണ്‍സ് നേടി. 44 ബോളില്‍ നിന്നാണ് കോലി പുറത്താകാതെ 60 റണ്‍സെടുത്തത്. ദീപക് ഹൂഡ 16 റണ്‍സെടുത്തു. പാക് ബോളിംഗ് നിരയില്‍ ശബദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു.

---- facebook comment plugin here -----

Latest