Connect with us

Ongoing News

ബാംഗ്ലൂരിനെ 81 റൺസിന് പരാജയപ്പെടുത്തി കൊൽക്കത്ത

വരുൺ ചക്രവർത്തിക്ക് നാല് വിക്കറ്റ്

Published

|

Last Updated

കൊല്‍ക്കത്ത | ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മിന്നും വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 81 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ആദ്യ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് എന്ന ലക്ഷ്യം മുന്നില്‍ കണ്ട് കളത്തിലിറങ്ങിയ ബാംഗ്ലൂര്‍ ലക്ഷ്യം മറന്നുള്ള കളിയാണ് കാഴ്ചവെച്ചത്. മറുപടി ബാറ്റിംഗ് 123 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: കൊല്‍ക്കത്ത; 20 ഓവറില്‍ 7ന് 203. ബാംഗ്ലൂര്‍; 17.4 ഓവറില്‍ 123.

ഓപ്പണര്‍ റഹ്മത്തുല്ല ഗുര്‍ബാസ് (57), ശര്‍ദുല്‍ താക്കൂര്‍ (68) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് കൊല്‍ക്കത്തക്ക് കൂറ്റന്‍ ടോട്ടല്‍ സമ്മാനിച്ചത്. റിംഗു സിംഗ് 46 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. മത്സരത്തില്‍ ബംഗ്ലൂര്‍ ബോളര്‍മാര്‍ 23 റണ്‍സാണ് എക്‌സ്ട്രാസ് വഴങ്ങിയത്.
ബംഗ്ലൂര്‍ ഇന്നിംഗ്‌സില്‍ ഓപണര്‍മാരായ വിരാട് കോലിയും ഡു പ്ലെസിസും നല്ല തുടക്കം നല്‍കിയെങ്കിലും ഏറ്റുപിടിക്കാന്‍ ആളുണ്ടായില്ല. സുനില്‍ നരൈന്റെ മനോഹരമായ ബോളില്‍ കോലിയുടെ സ്റ്റംപ് തെറിച്ചത് മുതല്‍ കൃത്യമായ ഇടവേളകളില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിക്കറ്റുകള്‍ വീണു. അവസാന വിക്കറ്റില്‍ ഡേവിഡ് വില്ലിയും ആകാശ് ദീപും നടത്തിയ ചെറുത്ത് നില്‍പ്പാണ് പിന്നീട് നടന്ന ഒരു രക്ഷാപ്രവര്‍ത്തനം. എന്നാല്‍, അനാവശ്യ ഷോട്ടിന് മുതിര്‍ന്ന ആകാശ് ദീപ് ചക്രവർത്തിക്ക് റിട്ടേൺ ക്യാച്ച്  ആയി ഒതുങ്ങിയതോടെ ബാംഗ്ലൂര്‍ പരാജയം സമ്പൂര്‍ണമായി.

കൊൽക്കത്തയുടെ ബോളർമാരിൽ വരുൺ ചക്രവർത്തി നാല് വിക്കറ്റ് നേടി. സുയാഷ് ശര്‍മ മൂന്ന് വിക്കറ്റും സുനില്‍ നരൈന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ജയത്തോടെ കൊൽക്കത്ത പോയിൻ്റ്  ടേബിളിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു

Latest