Connect with us

National

ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്ത

അര്‍ധസെഞ്ചറികളുമായി മുന്നേറിയ വെങ്കടേഷ് അയ്യര്‍ ശ്രേയസ് അയ്യര്‍ സഖ്യമാണ് ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

Published

|

Last Updated

അഹമ്മദാബാദ് |  ഐ പി എല്ലിലെ ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ്. എട്ടു വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് നേടിയത് 19.3 ഓവറില്‍ 159 റണ്‍സ്.55 റണ്‍സെടുത്ത രാഹുല്‍ ത്രിപതിയാണ് ടോപ് സ്‌കോറര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.അര്‍ധസെഞ്ചറികളുമായി മുന്നേറിയ വെങ്കടേഷ് അയ്യര്‍ ശ്രേയസ് അയ്യര്‍ സഖ്യമാണ് ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഹൈദരാബാദിനെ ഞെട്ടിച്ചാണ് കൊല്‍ക്കത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയത്. അക്കൗണ്ട് തുറക്കും മുന്‍പ് ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ ട്രാവിസ് ഹെഡിന്റെ സ്റ്റംപ് തെറിച്ചു രണ്ടാമത്തെ ഓവറില്‍ അഭിഷേക് ശര്‍മയും(3) വീണു. വൈഭവ് അറോറയുടെ പന്തില്‍ ആന്ദ്രേ റസ്സല്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. 11 ഓവറില്‍ 101 റണ്‍സില്‍ നില്‍ക്കെ ക്ലാസനും വീണു. 21 പന്തില്‍ 32 റണ്‍സെടുത്ത ക്ലാസന്‍ വൈഭവ് അറോറയെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമം സിക്‌സ് ലൈനില്‍ നിന്ന് റിങ്കു സിങ് പിടിച്ചു. സ്‌കോര്‍ 121 നില്‍ക്കെ രാഹുല്‍ ത്രിപതിയെ റസ്സല്‍ റണ്ണൗട്ടാക്കി. 35 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 55 റണ്‍സെടുത്താണ് ത്രിപതി മടങ്ങിയത്.

 

---- facebook comment plugin here -----

Latest