Connect with us

National

മൂന്നാം തവണയും രാജ്യത്തെ സുരക്ഷിത നഗരമായി കൊൽക്കത്ത

2022ൽ ലക്ഷത്തിൽ 86.5 കുറ്റകൃത്യങ്ങൾ മാത്രമാണ് കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്തത്.

Published

|

Last Updated

കൊൽക്കത്ത | ഇന്ത്യയുടെ കിഴക്കൻ നഗരമായ കൊൽക്കത്ത തുടർച്ചയായി മൂന്നാം തവണയും സുരക്ഷിത നഗര പദവി സ്വന്തമാക്കി. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ കൊൽക്കത്ത വീണ്ടും ഒന്നാമതെത്തിയത്.

2022ൽ ലക്ഷത്തിൽ 86.5 കുറ്റകൃത്യങ്ങൾ മാത്രമാണ് കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്തത്. ഒരു ലക്ഷം ജനസംഖ്യയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 27.1 ആണ്. ഇന്ത്യയുടെ മഹാനഗരങ്ങളിലെ ജനസംഘ്യയുടെ അടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യങ്ങൾ ഉണ്ടെന്ന് വിലയിരുത്തിയാണ് ഈ പദവി നിർണയിക്കുന്നത്.

പൂനെ (280.7 )ഹൈദരാബാദ് ( 299.2) എന്നീ നഗരങ്ങളാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.

മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ്സാണ് പശ്ചിമ ബംഗാൾ ഭരിക്കുന്നത്.

Latest