Connect with us

Kolkata civic body polls

കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; തൃണമൂല്‍ തൂത്തുവാരുമെന്ന് ആദ്യ സൂചന

ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച 54 ഇടങ്ങളില്‍ തൃണമൂല്‍ ജയം ഉറപ്പിച്ചു. 78 വാര്‍ഡുകളില്‍ ടി എം സിക്ക് ലീഡുമുണ്ട്

Published

|

Last Updated

കൊല്‍ക്കത്ത | കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയത്തിലേക്ക്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച 54 ഇടങ്ങളില്‍ തൃണമൂല്‍ ജയം ഉറപ്പിച്ചു. 78 വാര്‍ഡുകളില്‍ ടി എം സിക്ക് ലീഡുമുണ്ട്. ബംഗാളിലെ മുഖ്യപ്രതിപക്ഷവും മമതയുടെ പ്രധാന എതിരാളികളുമായ ബി ജെ പി നിലവില്‍ നാല് വാര്‍ഡുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. രണ്ടിടത്ത് വീതം സി പി ഐ എമ്മും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രര്‍ക്ക് ലീഡുണ്ട്.

114 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.സിറ്റിംഗ് എം എല്‍ എമാരായ തൃണമൂലിന്റെ അതിന്‍ ഘോഷും അനിന്ദ്യ റൗത്തും മുന്നിട്ടു നില്‍ക്കുന്നു.

തൃണമൂല്‍ കൈയ്യൂക്കിലൂടെ തിരഞ്ഞെടുപ്പ് പിടിച്ചെടുക്കാന്‍ ശ്രമിച്ചുവെന്ന് ബി ജെ പിയും സി പി ഐ എമ്മും ആരോപിച്ച തിരഞ്ഞെടുപ്പില്‍ 63% വോട്ടിംഗ് നടന്നിരുന്നു.