National
23 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ്; കൊല്‍ക്കത്ത സ്വദേശി അറസ്റ്റില്‍
ഡല്‍ഹി ആസ്ഥാനമാക്കിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്
ന്യൂഡല്‍ഹി | കബളിപ്പിച്ച് 23 ലക്ഷം രൂപ സൈബര്‍ തട്ടിപ്പ് നടത്തിയ 21കാരനെ ഡല്‍ഹി പോലീസ് പിടികൂടി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സ്വദേശിയായ അയാന്‍ ദാസ് ആണ് പിടിയിലായത്. ഡല്‍ഹി ആസ്ഥാനമാക്കിയായിരുന്നു ഇയാളുടെ തട്ടിപ്പ്.
ഇരകളുടെ ബേങ്ക് അക്കൗണ്ടുകള്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് വിതരണം ചെയ്തതായി പോലീസ് പറഞ്ഞു.
അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍, ഒരു ലാപ്ടോപ്പ്, അഞ്ച് ചെക്ക് ബുക്കുകള്‍, ഒരു പാസ്ബുക്ക്, മൂന്ന് പ്രൊപ്രൈറ്റര്‍ഷിപ്പ് സ്റ്റാമ്പുകള്‍ എന്നിവ പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
---- facebook comment plugin here -----