Kolkata civic body polls
കൊല്‍ക്കത്ത തിരഞ്ഞെടുപ്പ്: ബി ജെ പിയേക്കാള്‍ വോട്ട് വിഹിതം ഇടതിന്
ബംഗാളിലെ മുഖ്യപ്രതിപക്ഷമെന്ന് അവകാശപ്പെട്ട ബി ജെ പിക്ക് കനത്ത തിരിച്ചടി
കൊല്‍ക്കത്ത | കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മമതത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയപ്പോള്‍ ബംഗാളിലെ മുഖ്യപ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന ബി ജെ പിയുടേത് ദയനീയ പ്രകടനം. ആകെയുള്ള 144 വാര്‍ഡുകളില്‍ 134ഉം നേടിയാണ് തൃണമൂല്‍ ചരിത്ര വിജയം നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 23 സീറ്റ് അധികം നേടി. വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ നാലില്‍ മൂന്ന് ഭാഗവും (72.16 ശതമാനം) ഭരണകക്ഷിക്ക് കിട്ടി.
എന്നാല്‍ ബി ജെ പിയെ സംബന്ധിച്ചിടത്തോളം അടുത്തെന്നും ബംഗാളിന്റെ ഭരണത്തിലേക്ക് എത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഫലം.
മൂന്ന് സീറ്റ് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. ഇടതുപക്ഷവും കോണ്‍ഗ്രസും രണ്ട് സീറ്റ് വീതവും സ്വതന്ത്രര്‍ മൂന്ന് സീറ്റും നേടി. എന്നാല്‍ വോട്ട് വഹിതത്തില്‍ ബി ജെ പിക്ക് മുന്നിലാണ് എല്‍ ഡി എഫ്. ഇടതുപക്ഷം 65 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബി ജെ പി 48 വാര്‍ഡുകളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസ് 16 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനവും അഞ്ചിടത്ത് സ്വതന്ത്രര്‍ രണ്ടാം സ്ഥാനത്തുമെത്തി.
കഴിഞ്ഞ സിവില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് 22 ശതമാനം വോട്ട് വര്‍ധിപ്പിക്കാന്‍ തൃണമൂലിന് കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച്-ഏപ്രില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍, കെ.എം.സി വാര്‍ഡുകളില്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം 11 ശതമാനം ഉയര്‍ന്നു.