Connect with us

National

കൊല്‍ക്കത്ത ബലാത്സംഗ കൊലപാതക കേസ്; പെണ്‍കുട്ടിയ്ക്ക് നീതി കിട്ടണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി

സര്‍ക്കാര്‍ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും മമത

Published

|

Last Updated

കൊല്‍ക്കത്ത| കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസില്‍ ഇരയായ പെണ്‍കുട്ടിയ്ക്ക് നീതി കിട്ടണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. കേസില്‍ വിധി പറയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് മമതയുടെ പ്രതികരണം.

പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയില്‍ വാദം കേട്ട ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെടും.

ഏറ്റവും വലിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ ജീവപര്യന്തവും നല്‍കുമെന്നാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി വ്യക്തമാക്കിയത്. 2024 ആഗസ്റ്റ് ഏഴിനായിരുന്നു ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാര്‍ഥിനിയെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. തുടക്കത്തില്‍ സംസ്ഥാന പോലീസ് അന്വേഷിച്ച കേസ്, കല്‍ക്കട്ട ഹൈക്കോടതി സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു. കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി.

 

 

Latest