Connect with us

National

കൊൽക്കത്തയില്‍ യുവ ഡോക്ടറുടെ ബലാത്സംഗ കൊല: പുനരന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

സിബിഐയുടെ കുറ്റപത്രം വൈകിയത് ഉള്‍പ്പടെയുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹരജി.

Published

|

Last Updated

കൊല്‍ക്കത്ത | ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊല്‍ക്കത്ത ഹൈക്കോടതിയില്‍  ഹരജി നല്‍കി.സിബിഐയുടെ കുറ്റപത്രം വൈകിയത് ഉള്‍പ്പടെയുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹരജി.

കഴിഞ്ഞ ആഗസ്റ്റ് 6ാം തിയ്യതിയാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പോലീസിലെ സിവിക് വോളണ്ടിയര്‍ ആയ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാനപ്രതി. ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടറെ പുലര്‍ച്ചെയാണ് കൊലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെതിന് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലായ സന്ദീപ് ഘോഷിനെതിതിരെ കുറ്റം ചുമത്തിയിരുന്നു. കൊലപാതക വിവരം അറിഞ്ഞ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് ഓഫീസര്‍ അഭിജിത്ത് മൊണ്ഡലിനെതിരെയും കേസെടുത്തിരുന്നു. സന്ദീപ് ഘോഷിനും അഭിജിത്ത് മൊണ്ഡലിനും സീല്‍ദാ കോടതി ദിവസങ്ങള്‍ക്കു മുമ്പാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

സിബിഐയുടെ അന്വേഷണം പരാജയപ്പെട്ടെന്ന് ആരോപിച്ച് കൊല്‍ക്കത്തയിലെ അഞ്ച് മെഡിക്കല്‍ അസോസിയേഷനുകളുടെ സംഘടനയായ WBJPD ഈ മാസം 26വരെ കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest