Connect with us

ipl 2022

ഡല്‍ഹിയുടെ റണ്‍മലക്ക് മുന്നില്‍ പതറി കൊല്‍ക്കത്ത

44 റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം.

Published

|

Last Updated

മുംബൈ | ഡല്‍ഹി കാപിറ്റല്‍സ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ അടിപതറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത 19.4 ഓവറില്‍ 171 റണ്‍സില്‍ ഒതുങ്ങി. 44 റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം.

ഡല്‍ഹിക്ക് വേണ്ടി പൃഥ്വി ഷാ(51)യും ഡേവിഡ് വാര്‍ണറും (61) അര്‍ധ സെഞ്ചുറി നേടി. ശര്‍ദുല്‍ ഠാക്കൂര്‍ 29 റണ്‍സെടുത്തു. നാല് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റെടുത്ത ഖലീല്‍ അഹ്മദും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചു.

കൊല്‍ക്കത്തന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറി (54) പാഴായി. 30 റണ്‍സെടുത്ത നിതിഷ് റാണയാണ് കൊല്‍ക്കത്തന്‍ ബാറ്റിംഗ് നിരയില്‍ പിന്നീട് തിളങ്ങിയത്. കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റെടുത്തു.

Latest