ipl 2021
എറിഞ്ഞ് പിടിച്ച് കൊല്‍ക്കത്ത; 139 റണ്‍സ് വിജയ ലക്ഷ്യം
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്
ഷാര്‍ജ | ഐ പി എല്‍ 2021 സീസണിലെ എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 139 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നല്ല തുടക്കം ലഭിച്ചെങ്കിലും സ്പിന്‍ ബോളര്‍മാര്‍ റണ്‍സ് വിട്ടു നല്‍കുന്നതില്‍ പിശുക്ക് കാണിച്ചതോടെയാണ് ടോട്ടല്‍ കുറഞ്ഞ് പോയത്. ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എടുക്കാനെ ബാംഗ്ലൂരിന് സാധിച്ചുള്ളു.
33 പന്തില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 21 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. അവസാന ആറോവോറില്‍ 38 റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് കൂട്ടിച്ചേര്‍ക്കാനായത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്.